Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Non-formal Education

Wayanad

അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സാ​ക്ഷ​ര​ത പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യും ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യും ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​നും സം​യു​ക്ത​മാ​യി ടൗ​ണ്‍​ഹാ​ളി​ൽ വൈ​ജ്ഞാ​നി​ക-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​തു​ട​ർ​വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ ന​ട​ത്തി. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ​ജ​റ്റി​ൽ വ​യ​നാ​ടി​ന് പ്ര​ഖ്യാ​പി​ച്ച ട്രൈ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത് പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ൽ വ​ലി​യ​തോ​തി​ൽ വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​വി.​പി. ജ​ഗ​തി​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി ബി​രു​ദ​പ​ഠ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​നെ അ​ദ്ദേ​ഹം ആ​ദ​രി​ച്ചു. മു​നി​സി​പ്പ്ൽ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത് സാ​ക്ഷ​ര​താ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ശ്രീ​നാ​രാ​യ​ണ​ഗു​രു യൂ​ണി​വേ​ഴ്സി​റ്റി റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​സ്. സു​രേ​ഷ്കു​മാ​ർ കെ ​എ​സ് വി​ശി​ഷ്ടാ​തി​ഥി​യാ​യി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി. ​സം​ഷാ​ദ്, വി.​കെ. ഷി​ഫാ​ന​ത്ത്, ലീ​ല പാ​ൽ​പാ​ത്ത്, രാ​ധ ര​വീ​ന്ദ്ര​ൻ, കെ.​എം. മൊ​യ്തു, നൗ​ഷാ​ദ് മം​ഗ​ല​ശേ​രി, ഭാ​നു പു​ളി​ക്ക​ൽ, ഫൗ​സി​യ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വി.​ഡി. തോ​മ​സ്, ടി​ഇ​ഒ വി.​ആ​ർ. നി​ഷ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ആ​ർ.​ആ​ർ. പ്ര​സ​ന്ന​കു​മാ​രി, കെ. ​രാ​ജ​ല​ക്ഷ്മി, പ്രേ​ര​ക് ക​ണ്‍​വീ​ന​ർ പി.​കെ. ബ​ബി​ത​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശ്രീ​നാ​രാ​യ​ണ​ഗു​രു യൂ​ണി​വേ​ഴ്സി​റ്റി സോ​ഷ്യോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ​മാ​രാ​യ ഡോ.​മാ​യ ര​വീ​ന്ദ്ര​ൻ, ഫൗ​സി​യ ഷു​ക്കൂ​ർ, സാ​ക്ഷ​ര​താ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​പ്ര​ശാ​ന്ത്കു​മാ​ർ എ​ന്നി​വ​ർ വി​ഷാ​യ​വ​ത​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ-​ക​ലാ​കാ​യി​ക സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സെ​റീ​ന അ​ബ്ദു​ള്ള സ്വാ​ഗ​ത​വും സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് എ​ൽ​എ​സ്‌​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​എ​ൻ.​ജി. ജോ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up